കോഴിക്കോട്: തനിമ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കഥാ മത്സരത്തിൽ മലപ്പുറം പുതുക്കോട് സ്വദേശി യാസർ അറാഫത്ത് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ജില്ലയിലെ വി. ടി അനീസ് അഹമ്മദ് രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിലെ സുധ തെക്കെമഠം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശിഹാബുദ്ദീൻ പൊയ്തുംകടവ് ചെയർമാനും ഡോ. ജമീൽ അഹമ്മദ്, ഡോ.ഉണ്ണി ആമപാറയ്ക്കൽ അംഗങ്ങളുമായുള്ള ജൂറിയാണ് മത്സര ജേതാക്കളെ തിരഞ്ഞെടുത്തത്.ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, മെമെന്റോ എന്നിവ അടങ്ങുന്നതാണ് സമ്മാനങ്ങൾ.ഫെബ്രുവരി ആദ്യ വാരത്തിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.