കോഴിക്കോട്: ഭരണഘടനാസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ കോഴിക്കോട് ജില്ലയിലെ 500 കേന്ദ്രങ്ങളിൽ ഗാന്ധി അനുസ്മരണവും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിക്കും. ഗാന്ധിയെ സ്മരിക്കുക ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി . വൈകിട്ട് 5.30ന് മൗനമാചരിച്ച് പ്രതിജ്ഞയെടുക്കും. എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലും ഭരണഘടനാസംരക്ഷണസമിതി രൂപീകരിക്കാനും യാഷ് ഇൻറർനാഷണലിൽ ചേർന്ന ഭരണഘടനാസംരക്ഷണസമിതിയോഗം തീരുമാനിച്ചു.