കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിനുള്ള 2020-21 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. 2020-21 അധ്യയന വര്‍ഷം നാലാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുത്ത കേന്ദ്രത്തില്‍ മത്സര പരീക്ഷ നടത്തും.
പട്ടികവര്‍ഗ സമുദായത്തില്‍ മാത്രം ഉള്‍പ്പെട്ടവരും വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം. താല്‍പര്യമുളളവര്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന ക്ലാസ്സ്, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ, പഠിക്കുന്ന സ്‌ക്കൂളിന്റെ പേരും വിലാസവും എന്നീ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ മേലൊപ്പ് സഹിതം താമരശ്ശേരി, മിനി സിവില്‍ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം നല്‍കണം.
അപേക്ഷ ഫോമിന്റെ മാത്യക ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്/ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ട്രൈബല്‍ ഡിവലപ്മെന്റ് ഓഫീസ് - 0495 2376364.