കോഴിക്കോട്: മുട്ടുങ്ങല്‍ - നാദാപുരം- പക്രംതളം റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടച്ചേരി - ഇരിങ്ങണ്ണൂര്‍ റോഡില്‍ ജനുവരി 16 മുതല്‍ ഫെബ്രുവരി 12 വരെ വാഹന ഗതാഗതം നിരോധിച്ചു. എടച്ചേരി ഭാഗത്തു നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടച്ചേരി - പുതിയങ്ങാടി റോഡില്‍ നിന്നും ചുണ്ടയില്‍ - മീശമുക്ക് വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.