മാനന്തവാടി: സ്‌കൂൾ വരാന്തയിൽ ഓടിക്കളിച്ചതിന് അദ്ധ്യാപകൻ വിദ്യാർഥിയെ തലകുത്തി നിറുത്തിയെന്ന പരാതിയിൽ മാനന്തവാടി അമൃതവിദ്യാലയം പ്രിൻസിപ്പലിനും അദ്ധ്യാപകൻ സീതാറാമിനും എതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഡിസംബർ 19 നാണ് സംഭവം. ഇത് സംബന്ധിച്ച് അന്ന് തന്നെ മാനന്തവാടി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ ഹർജി പ്രകാരം കോടതി നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. എന്നാൽ ഹൈപ്പർ ആക്ടിവിറ്റിയുള്ള കുട്ടികൾക്ക് നൽകുന്ന വ്യായാമത്തിന്റെ ഭാഗമായുള്ള നടപടിയാണെന്നും ശിക്ഷയായി വിദ്യാർഥിയെ തലകുത്തി നിറുത്തിയിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.