കോഴിക്കോട്: പൗരത്വഭേദഗതി നിയമം പിൻവലിക്കണം എന്ന മുദ്രാവാക്യവുമായി തൊഴിലാളി സദസ് സംഘടിപ്പിച്ചു . ട്രേഡ് യൂണിയൻ, സർവീസ് സംഘടനാ ജില്ലാ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലാണ് തൊഴിലാളി സദസ് സംഘടിപ്പിച്ചത് .ആദായ നികുതി ഓഫീസിനുമുന്നിൽ വൈകിട്ട് അഞ്ചിന് ആരംഭിച്ച സദസ്സ് രാത്രി 12ന് സമാപിച്ചു. സി.ഐ.ടി.യു സംസ്ഥാന ട്രഷറർ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ടി. ദാസൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ജന. സെക്രട്ടറി പി.കെ. മുകുന്ദൻ, പി.കെ. നാസർ, എം.പി. സൂര്യനാരായണൻ, എൻ. മീര, കെ.എം. കോയ, പി.പി. സന്തോഷ്, പി.സി. മാധവൻ, സി.പി. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.