കുന്ദമംഗലം: പെരുമണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഭരണഘടനാ സംരക്ഷണ യാത്ര സംഘടിപ്പിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി എം സുരേഷ്ബാബു ജാഥാക്യാപ്റ്റൻ എം എ പ്രഭാകരന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ സംരക്ഷിക്കേണ്ടത് സുപ്രിം കോടതിയുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. പി മൊയ്തീൻ മാസ്റ്റർ, ദിനേശ് പെരുമണ്ണ, ജീജിത്ത് പൈങ്ങോട്ടുപുറം,എ പി പീതാംബരൻ, എം ശ്രീധരൻ,വി.മാലതി, കെ സി രാജേഷ്, പി.ഗൗരീശങ്കർ, കെ കുഞ്ഞുമൊയ്തീൻ,കെ.ഇ.ഫസൽ വിപി ദേവദാസ് , യു ടി ഫൈസൽ, മുജീബ് പുനത്തിൽ, ബീന കോട്ടായി ,ഹരിദാസ് പെരുമണ്ണ,കെ ബാലൻ, എൻ.വി ഉഷ,വി.പി.ബാല കൃഷ്ണൻ,കെ.എം.കൃഷ്ണൻകുട്ടി, എൻ.വി.ഉണ്ണിമാധവൻ,കെ. പി.നാരായണൻ,കെ.കെ.ഷമീർ,കൃഷ്ണൻ കോട്ടയിൽ,എം.കെ.ഷാഹിന, മുരളി ചെറുകയിൽ എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം കോട്ടായി താഴത്ത് യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെൻറ് പ്രസിഡൻറ് റിജിൽ മാക്കുറ്റി ഉദ്ഘാടനംചെയ്തു.