കുന്ദമംഗലം:കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 'ഇനി ഞാനൊഴുകട്ടെ' പദ്ധതി പ്രകാരം ഓവുങ്ങര-ഏട്ടക്കുണ്ട് തോട് ശുചീകരിച്ചു. പഞ്ചായത്ത്പ്രസിഡന്റ് ലീനവാസുദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.കോയ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബഷീർ പടാളിയിൽ സ്വാഗതം പറഞ്ഞു. വിനോദ് പടനിലം, ആസിഫ,പവിത്രൻ,എംവി ബൈജു,എം.ബാബുമോൻ,ടികെ ഹിതേഷ്‌കുമാർ, സനിലകുമാരി, അൻഫാസ്, ഡാനിഷ്, സിപി രമേശൻ,രാജേഷ് എന്നിവർ പ്രസംഗിച്ചു.