കുന്ദമംഗലം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുനിതക്ക് ചാത്തമംഗലം പൊതുജന വായനശാല കമ്മിറ്റി സ്വീകരണം നൽകി. എ.ഗംഗാധരൻ നായർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഷാജു കുനിയിൽ, പി.സി.വാസുദേവൻ നായർ, എം.ടി. പ്രജീഷ് കുമാർ, എം.കെ.വേണു, വി.മനോജ് കുമാർ, രോഷിത്ത്.കെ, ശിവശങ്കരൻ നായർ, വി.കെ.ജയപ്രകാശൻ, സി.പ്രേമൻ, പി.സുനിത എന്നിവർ പ്രസംഗിച്ചു.