കുന്ദമംഗലം: ലഹരിക്കെതിരെ സർക്കാർ ഓഫീസുകളിലും സ്കുളുകളിലും 90 ദിവസത്തെ തീവ്ര യജ്ഞ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പ്രതിജ്ഞയെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് കെ.പി.കോയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ. ഹിതേഷ് കുമാർ, ജൂനിയർ സൂപ്രണ്ട് അബ്ദുൾ ഖാദർ ,കൃഷി ഓഫീസർ നെസ്നി അബ്ദുൾ ഖാദർ , പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.