കോഴിക്കോട്: രജിസ്‌ട്രേഷൻ കൗണ്ടറിൽ തുണി സഞ്ചി നൽകി പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം. ലൈഫ് ജില്ലാതല കുടുംബ സംഗമത്തിലെത്തിയവർക്കാണ് ലൈഫ് ജില്ലാ മിഷന്റെ നേതൃത്വത്തിൽ തുണിസഞ്ചി വിതരണം ചെയ്തത്. കുടുംബസംഗമത്തിനെത്തിയവർ രജിസ്‌ട്രേഷൻ കൗണ്ടറിൽ പേര് ചേർക്കുമ്പോൾ തന്നെ അവർക്ക് ഓരോ തുണിസഞ്ചിയും സംഘാടകർ നൽകി.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള സർക്കാർ നടപടികൾക്ക് ശക്തി പകരുന്നതിനായി സ്‌കിൽ ഡവലപ്‌മെന്റ് സെന്റർ തുണി സഞ്ചി നിർമാണ പരിശീലനം ആരംഭിക്കുന്നു. ബിഗ്‌ഷോപ്പർ, തുണികൊണ്ടുള്ള ഹാൻഡ്ബാഗ്, വിലകുറഞ്ഞ സാധാരണ സഞ്ചികൾ, പേപ്പർ ബാഗ്, സ്‌ക്രീൻ പ്രിന്റിങ്ങ് തുടങ്ങി വിവിധ ബദൽ ഉൽപന്ന നിർമാണ പരിശീലനം എന്നിവയിൽ അഞ്ച് ദിവസത്തെ പരിശീലനമാണ് നൽകുക. താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2370026