ഫറോക്ക്: പെരുമുഖം കാരാട്ടി പാടത്ത് വടിവാൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ഫറോക്ക് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ചാക്കിനകത്ത് കെട്ടിയ നിലയിലാണ് മൂന്ന് വടിവാൾ കണ്ടെടുത്തത്. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടുകൂടി ചില മത വർഗീയ ശക്തികൾ ആണ് ഇതിനു പിന്നിലെന്നും ഇത്തരം കൂട്ടർ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഫറോക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംഘർഷത്തിന് ശ്രമിക്കുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ഫറോക്ക് ബ്ലോക്ക് സെക്രട്ടറി കെ. ഷെഫീഖും പ്രസിഡന്റ് എം. അനൂപും ആവശ്യപ്പെട്ടു