വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം എൽ ഡി എഫ് നടത്തുന്ന ജില്ലാ ജാഥക്ക് വടകരയിൽ തുടക്കമായി. കോട്ടപറമ്പിൽ മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൗരത്വ രജിസ്ട്രറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോൾ നടക്കുന്ന സെൻസസിന്റ ഭാഗമാക്കി മാറ്റാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിലൂടെ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായി മന്തി ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ സി ബാലൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ, വൈസ് ക്യാപ്റ്റൻമാരായ ടി വി ബാലൻ, മനയത്ത് ചന്ദ്രൻ, ജനറൽ കൺവീനർ മുക്കം മുഹമ്മദ്, സി എൻ ചന്ദ്രൻ, അഡ്വ.പി സതീദേവി, കെ പി കുഞ്ഞമ്മദ് കുട്ടി, കെ ലോഹ്യ, എൻ കെ അബ്ദുൾ അസീസ്, സാലി കൂടത്തായി, ആർ സത്യൻ, കെ കെ നാരായണൻ, പി പി രാജൻ, എടയത്ത് ശ്രീധരൻ, പി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.പി കെ ദിവാകരൻ സ്വാഗതം പറഞ്ഞു.