@ എടുത്തെറിയുന്നവർക്കൊപ്പം സാഹിത്യകാരന്മാർ നിൽക്കണം: മുഖ്യമന്ത്രി

കോഴിക്കോട്: അഞ്ചാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. നാലു നാൾ നീളുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

എടുത്തെറിയപ്പെടുന്നവരുടെ ഒപ്പം നിൽക്കാൻ സാഹിത്യകാരന്മാർക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ അധികാരത്തിരിക്കുന്നവർ സമൂഹത്തെ വിഭജിക്കുകയാണ്. അതിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററുമെല്ലാമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണാധികാരികൾ തന്നെ അന്ധവിശ്വാസത്തിന്റെ ഭൂതകാലത്തേക്ക് നയിക്കുകയാണ്. സാഹിത്യ ഭാവനകൾ പോലും ശാസ്ത്രസത്യമെന്ന തരത്തിൽ അവതരിപ്പിക്കുകയാണിപ്പോൾ. മുഖ്യമന്ത്രി പറഞ്ഞു.

യു.എ.ഇ മന്ത്രി താനി അൽ അഹമ്മദ് അൽ സയൂദി മുഖ്യാതിഥിയായി. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എ.പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓസ്കർ പുജോർ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, യു.എ.ഇ. അംബാസിഡർ ഡോ. അഹമ്മദ് അൽബന്ന, മുൻ മന്ത്രി എം.എ. ബേബി, വ്യവസായി എം.എ. യൂസഫലി, എം. മുകുന്ദൻ, ഫെസ്റ്റിവൽ ഡയരക്ടർ കെ. സച്ചിദാനന്ദൻ, ചീഫ് ഫെസിലിറ്റേറ്റർ രവി ഡി.സി എന്നിവർ സംസാരിച്ചു.