പേരാമ്പ്ര: പട്ടയം നൽകാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ ചങ്ങരോത്ത് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു .പഞ്ചായത്തിലെ 500 പേർക്ക് പട്ടയം ലഭിക്കാനുണ്ട് .മിക്കവരും ജാനകി വയൽമേഖലയിലുള്ളവരാണ് . പന്തിരിക്കരയിൽ നടന്ന സമ്മേളനത്തിൽ പി ശിവൻ അധ്യക്ഷത വഹിച്ചു .ഒ ടി രാജൻ മാസ്റ്റർ മേൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു .സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു .പുതിയ ഭാരവാഹികളായി ശ്രീധര വാര്യർ (പ്രസിഡന്റ്) പി ശിവൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു .