കോഴിക്കോട്:മാളിക്കടവിലെ ഗവ.വനിത ഐ.ടി.ഐയിൽ സർവേയർ ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. കൂടിക്കാഴ്ച ജനുവരി 20 ന് രാവിലെ 11 മണി. യോഗ്യത - ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ സർവേ/സിവിൽ എൻജിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സർവേ/സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുളളവർ അസൽ പ്രമാണങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 0495-2373976.