പേരാമ്പ്ര : റബറിന്റെ വില സ്ഥിരതാ ഫണ്ട് കഴിഞ്ഞ ഒരു വർഷത്തോളമായി നൽകാത്ത കേരളാ സർക്കാറിന്റെ നടപടിയിൽ കേരള കോൺഗ്രസ് (എം) ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു, റബറിന് 200 രൂപ താങ്ങ് വില നിശ്ചയിക്കണമെന്നും കുടിശ്ശികയായ റബർ സബ്സിഡി ഉടൻ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. 18 ന് കോഴിക്കോട് യു. ഡി. എഫ്. നേതൃത്വത്തിൽ നടക്കുന്ന റാലി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി വള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു. എം. ജെ. വർക്കി മേടപ്പള്ളി, വി.എ. ജോസഫ് ചേന്ദംപള്ളി, ജോൺസൺ പൂകമല, ബെന്നി വടക്കേടം, ഇസഹാക്ക് കുട്ടി മുല്ലശ്ശേരി, ബെന്നി കാഞ്ഞിരക്കാട്ടു തൊട്ടിയിൽ, സാബു മുളങ്ങാശ്ശേരി, ജോബി ഒളവക്കുന്നേൽ, ബെന്നി പെരുമ്പിൽ, ബാബുരാജ് മൂഴയിൽ എന്നിവർ പ്രസംഗിച്ചു.