കോഴിക്കോട്: ഗവ. ഗവൺമെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ/വൊക്കേഷണൽ/ടെക്‌നിക്കൽ കോഴ്‌സുകളിൽ പഠിക്കുന്ന വിമുക്തഭടൻമാരുടെ മക്കൾക്ക് സൈനിക ക്ഷേമ വകുപ്പിന്റെ അമാൽഗമേറ്റഡ് ഫണ്ടിൽ നിന്നു 2019-20 വർഷത്തേക്കുളള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോം ജനുവരി 18 വരെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കും. മറ്റ് സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ നൽകിയവരെ പരിഗണിക്കുന്നതല്ല. അപേക്ഷ ജനുവരി 25 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ 0495 2771881.