വടകര : ശതാബ്ദി ആഘോഷത്തിനോടനുബദ്ധിച്ച് മടപ്പളളി ഹയര്‍സെക്കണ്ടറി സ്കൂളില്‍ തുടങ്ങിയ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ ചരിത്ര പ്രദര്‍ശനത്തിന് വന്‍ തിരക്ക്. വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് പേർ പ്രദര്‍ശനം കാണാനെത്തി.സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ അമ്പതോളം പവലിയനുകള്‍ ,അമ്പതോളം വിപണന സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഹോമിയോ മെഡിക്കല്‍ കോളേജ് , ജനമൈത്രി പൊലീസ് , ജലവികസന വിനിയോഗകേന്ദ്രം , അഗ്നി ശമന സേന , വനംവകുപ്പ് , മൃഗസംരക്ഷണ വകുപ്പ് , ഫിഷറീസ് , കൃഷി വകുപ്പ് , കൈത്തറി , ഖാദി , ഐ.ഐ.ഐ.സി ചവറ കൊല്ലം , ദുരന്ത നിവാരണ സേന തുടങ്ങിയ അറുപതോളം സ്റ്റാളുകള്‍ മേളക്ക് കൊഴുപ്പേകി. ഇതോടനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ജുറാസിക്പാര്‍ക്ക് ഉള്‍പെടെ നാല് വിദേശ ഭാഷാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു . ആദ്യദിവസം ഏഴായിരത്തോളം പേര്‍ പ്രദര്‍ശനം കാണാനെത്തി. മേള 19ന് സമാപിക്കും