ബാലുശ്ശേരി : ജി- ടെക്ക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജീ സൂം ഫെസ്റ്റ് പ്രശസ്ത സിനിമാതാരം ഹരീന്ദ്രനാഥ് ഇയ്യാട്‌ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് ഹഖ് ഇയ്യാട് മുഖ്യപ്രഭാഷണം നടത്തി.ബാലുശ്ശേരി സെന്റർ ഡയറക്ടർ ബെൻസിറ അക്ബർ,ബി.ഡി.ഒ അനസ്, ജംശീന റഷാദ്, ഷഫ് ല, അൻഷിദ, അധ്യാപകരായ പ്രസീത മഹേഷ്, ആതിര, ജുമാന, വാഹിദ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു.