കോഴിക്കോട്: റിപ്പബ്ലിക് ദിനത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ജില്ലയിലെ മുഴുവൻ വ്യാപാരി-വ്യവസായികളും പങ്കാളികളാകണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. സൂര്യ ഗഫൂർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.കെ.വിജയൻ,സി.വി.ഇഖ്‌ബാൽ, കെ.എം.റഫീഖ്, ഗഫൂർ രാജധാനി, കെ.സോമൻ, കെ.സുധ എന്നിവർ സംസാരിച്ചു. ടി.മരക്കാർ സ്വാഗതം പറഞ്ഞു.