ദോഹ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ ഈ വർഷത്തെ അബ്രഹാം ലിങ്കൺ എക്‌സലൻസ് അവാർഡിന് പ്രൊഫ. കെ.ജെ. ജോസഫും ('അവയർനെസ് & എസ്‌കേപ്പ്'), ഗോപാൽജിയും ('കൃഷ്ണനീലിമയിൽ ഒരു പച്ചപ്പൊട്ടായി രാധ') അർഹരായി. ഞായറാഴ്ച പത്ത് മണിക്ക് ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.

ബാംഗ്ലൂർ ഗാർഡൻ സിറ്റി ഡീംഡ് യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിൽ നിന്നും വിരമിച്ച പ്രൊഫറാണ് കെ.ജെ. ജോസഫ്. ഗോപാൽജിയുടെ ആദ്യ ചെറുകഥാസമാഹാരമാണ് കൃഷ്ണ നീലിമയിൽ ഒരു പച്ചപ്പൊട്ടായി രാധ. ഈ കൃതിക്ക് കേരള സാഹിത്യ സമിതി അവാർഡ്. എസ്.കെ. പൊറ്റെക്കാട് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.