കോഴിക്കോട്: എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂൾ മെഹ്ഫിൽ ഉർദു ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഉർദു എക്സ്പോ സംഘടിപ്പിച്ചു. ഉറുദു ചാർട്ട് പ്രദർശനം, മാഗസിൻ, കാലിഗ്രാഫി, പുസ്തകപരിചയം, സി.ഡി പ്രദർശനം, എന്നിവ നടത്തി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം എം. എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.എം ബുഷ്റ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് വലിയപറമ്പ് , എ. കെ കൗസർ, കെ.കെ ജസീർ, മനോജ് മാസ്റ്റർ, റാസി മുതുവാട്ടുശ്ശേരി, സി. ഷബീർ, പി.പി സിദ്ധീഖ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. കെ.കെ റഫീഖ് സ്വാഗതവും ക്ലബ്‌ കൺവീനർ പി.സി റിൻഷാദ് നന്ദിയും പറഞ്ഞു.