കോഴിക്കോട്: കേരളത്തില്‍ എന്‍.പി.ആര്‍ നടപ്പാക്കില്ലെന്നും സെന്‍സസ് മാത്രമേ ഉണ്ടാകൂ എന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രയോഗ തലത്തിലുണ്ടാക്കുന്ന ആശങ്കകള്‍ക്ക് അറുതി വരുത്തണമെന്ന് വിസ്ഡം സംസ്ഥാന പ്രസിഡന്‍റ് പി.എന്‍ അബ്ദു ലത്തീഫ് മദനിയും ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫും ആവശ്യപ്പെട്ടു.
പത്ത് വര്‍ഷം കൂടുമ്പോഴുള്ള സെന്‍സസ് 2010 ലെ കണക്കെടുപ്പോടെ എന്‍.പി.ആര്‍ ആയിട്ടാണ് നടത്തിയത്. എന്‍.പി.ആര്‍ അല്ലാത്ത മറ്റൊരു സെന്‍സസ് നടന്നിട്ടില്ല. 2020 ലും അതില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയതായി അറിവില്ല. സെന്‍സസിന്‍റ പേരില്‍ എന്‍.പി.ആര്‍ തന്നെയാണ് സ്വാഭാവികമായും നടപ്പില്‍ വരുത്തുക. ഈ സാഹചര്യത്തില്‍ എന്‍.പി.ആര്‍ നടപ്പാക്കില്ല; സെന്‍സസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് എങ്ങനെ പാലിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.