കൽപ്പറ്റ: രാജ്യത്തിന്റെ ജനാധിപത്യമതേതര മൂല്യങ്ങൾ തകർത്തുകൊണ്ട് നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആരംഭിച്ചിട്ടുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജനുവരി 20 ന് വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് നടത്തും.
കൽപ്പറ്റ മണ്ഡലത്തിലെ മാർച്ച് 2 മണിക്ക് ചുണ്ടേലി​ൽ നിന്ന് ആരംഭിച്ച് ബൈപാസ് വഴി കൈനാട്ടിയിൽ എത്തിച്ചേരും. പി.പി ആലി മാർച്ചിന്റെ ക്യാപ്റ്റനും, മാണി ഫ്രാൻസീസ് വൈസ് ക്യാപ്റ്റനും, ടി.ജെ ഐസക്ക് കോഓർഡിനേറ്ററുമാണ്. മാർച്ച് കെ.പി.സി.സി അംഗം എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യും.
ബത്തേരി മണ്ഡലത്തിലെ മാർച്ച് 2 മണിക്ക് മീനങ്ങാടിയിൽ നിന്ന് ആരംഭിച്ച് കൈനാട്ടിയിൽ എത്തും. ജോസഫ് പെരുവേലി മാർച്ചിന്റെ ക്യാപ്റ്റനും വർഗീസ് ചുള്ളിയോട് വൈസ് ക്യാപ്റ്റനും എൻ.സി കൃഷ്ണകുമാർ കോഓർഡിനേറ്ററുമാണ്. മാർച്ച് കെ.പി.സി.സി അംഗം പി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
മാനന്തവാടി മണ്ഡലത്തിലെ മാർച്ച് 2 മണിക്ക് കമ്പളക്കാട് നിന്ന് ആരംഭിച്ച് കൈനാട്ടിയിൽ എത്തിച്ചേരും. എം.ജി ബിജു മാർച്ചിന്റെ ക്യാപ്റ്റനും കെ.ജെ പൈലി വൈസ് ക്യാപ്റ്റനും അഡ്വ.എം. വേണുഗോപാൽ കോഓർഡിനേറ്ററുമാണ്. മാർച്ച് കെ.പി.സി.സി അംഗം കെ.എൽ പൗലോസ് ഉദ്ഘാടനം ചെയ്യും.
മൂന്ന് ജാഥകളും കൈനാട്ടിയിൽ സംഗമിച്ച് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കൽപ്പറ്റയിലേക്ക് മാർച്ച് നടത്തും. മാർച്ചിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാനജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നും ഐ.സി ബാലകൃഷ്ണൻ അറിയിച്ചു.