കോഴിക്കോട്: ടാറ്റാ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020 കോഴിക്കോട് പതിപ്പ് ഫൈനലില്‍ ഐ ഐ എം കോഴിക്കോട് വിജയികളായി. കോഴിക്കോട് ഐ ഐ എമ്മിലെ പാലക് കുമാറും റിദം ധവാനുമാണ് വിജയിച്ചത്.

കോഴിക്കോട് ഐഐഎമ്മില്‍ നടന്ന നഗര തല ഫൈനലില്‍ 71 ടീമുകളാണ് പോരാട്ടത്തിനുണ്ടായത്. പാലക് കുമാറും റിദം ധവാനും ചേര്‍ന്ന് 75,000 രൂപയുടെ കാഷ് പ്രൈസാണ് സ്വന്തമാക്കിയത്. കോഴിക്കോട് ഐഐഎമ്മില്‍ നിന്നുള്ള അന്‍ഷിക മെഹ്റോത്രയും സര്‍വേഷ് ചക്രബര്‍ത്തിയുമാണ് റണ്ണേഴ്സ്-അപ്പ്. ഇവര്‍ക്ക് 35,000 രൂപ സമ്മാനം ലഭിച്ചു. കോഴിക്കോട് ഐ ഐ എമ്മിലെ എക്കണോമിക്സ് വിഭാഗത്തിലെ പ്രൊഫ.(ഡോ.) രുദ്ര സെന്‍ശര്‍മ, ഡീന്‍ (റീസര്‍ച്ച്, ഇന്നവേഷന്‍, ഇന്റര്‍നാഷണലൈസേഷന്‍) ആയിരുന്നു ഫൈനലിലെ മുഖ്യാതിഥി.