കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ജിനോമിക്‌സ് ഗവേഷണ ഡയഗ്‌നോസ്റ്റിക്‌സ് കമ്പനിയായ മെഡ്ജിനോം ലാബ്‌സ് പൊതുജനങ്ങള്‍ക്കായി 'അപ്നാ ജിനോം' എന്ന ജീന്‍ സീക്വന്‍സിങ്ങ് അടിസ്ഥാനമാക്കിയുള്ള ജനിതക പരിശോധനയുമായി രംഗത്ത്. ആളുകള്‍ക്ക് അവരുടെ വംശപരമ്പരയെക്കുറിച്ചും അവരുടെ ശരീരം ഒരു മരുന്നിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ചും കാഴ്ച്ചപ്പാട് നല്‍കുന്നജനിതക പരിശോധനയാണ് ഇത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രമുഖ ദക്ഷിണേന്ത്യന്‍ നടി മമത മോഹന്‍ദാസ്, മെഡ്ജിനോം ലാബ്‌സിന്റെ സ്ഥാപകനും സിഇഒയുമായ സാം സന്തോഷ് എന്നിവരുടെ സാന്നിധ്യത്തില്‍ അപ്നാ ജിനോം ടെസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. നമ്മുടെ ജീവിതത്തില്‍ ജീനുകള്‍ വഹിക്കുന്ന പങ്ക് എത്ര വലുതാണെന്ന് മനസ്സിലാക്കി തരുന്നതാണ് അപ്നാജിനോം ടെസ്റ്റുകളെന്ന് സാം സന്തോഷ് പറഞ്ഞു.
'ഓരോ വ്യക്തിക്കും തനതായ ജനിതക ഘടനയുണ്ട്. ഈ ഘടനശരീരത്തില്‍ മരുന്നുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. നമ്മുടെ ശരീരത്തില്‍ 60 പ്രധാന മരുന്നുകളുടെ സ്വാധീനം വിലയിരുത്തുന്ന ഒരു ടെസ്റ്റാണ് അപ്നാജിനോം', അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് കിറ്റ് പ്രകാശനം ചെയ്ത പ്രശസ്ത നടി മമത മോഹന്‍ദാസ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള പോരാട്ടം വിശദീകരിച്ചു. ഒരു വ്യക്തിക്ക് തന്റെ ജീനുകള്‍ ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന അപ്നാജിനോം ടെസ്റ്റ് പുറത്തിറക്കുന്നതിന്റെ ഭാഗമാവാന്‍ ഇന്ന് സാധിച്ചു. ഇത് ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മുന്നറിവുകളോടെ നല്ലജീവിതശൈലിക്ക് ഏറെ സഹായകമാവുമെന്ന് മമത മോഹന്‍ദാസ് പറഞ്ഞു.