കോഴിക്കോട്: വിദ്യാർത്ഥികളിൽ ഊർജ്ജ സംരക്ഷണബോധമുണ്ടാക്കാൻ എനർജി മാനേജ്മെന്റ് സെന്റർ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ആരംഭിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിന്റ ഊർജ്ജോത്സവം ,ചൊവ്വാഴ്ച്ച രാവിലെ 9ന് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. വിദ്യാഭ്യാസ ജില്ലാ തല ഊർജോത്സവങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ പങ്കെടുക്കണം. ഊർജ്ജവും പ്രകൃതിയും എന്നതാണ് ക്വിസിന്റെ വിഷയം. ചിത്രരചനയ്ക്ക് ഊർജ്ജവും പരിസ്ഥിതിയും, ഉപന്യാസത്തിന് ഊർജ്ജക്ഷമതയേറിയ കേരളത്തിന്റെ പുനർനിർമ്മിതി , കാർട്ടൂണിന് കാർബൺ സന്തുലിത ജീവിതരീതികൾ എന്നിവയാണ് വിഷയങ്ങൾ. കൂടുതൽ വിവരങ്ങൾ 8848266304 എന്ന നമ്പറിൽ നിന്ന് ലഭിക്കും.