കൽപ്പറ്റ: പൊതുജനങ്ങളിൽ നിന്ന് പരാതികൾ നേരിൽ
സ്വീകരിക്കുന്നതിനായി സംസ്ഥാന പൊലിസ് മേധാവി
ലോക്‌നാഥ് ബെഹ്റ ഇന്ന് (18) രാവിലെ 10 മണിക്ക് ജില്ലയിലെത്തും. കളക്‌ട്രേറ്റിലെ എ.പി.ജെ ഹാളിൽ
സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തിൽ പങ്കെടുത്ത്
പൊതുജനങ്ങളിൽ നിന്ന് മുൻകൂറായി രജിസ്റ്റർ ചെയ്ത പരാതികൾ
നേരിൽ കേൾക്കുകയും സ്വീകരിക്കുകയും ചെയ്യും. അദാലത്തിൽ സംസ്ഥാന പൊലിസ് മേധാവിക്ക് പുറമെ ഉത്തരമേഖല ഐ.ജി., കണ്ണൂർ റേയ്ഞ്ച് ഡി.ഐ.ജി., ജില്ലാ പൊലിസ് മേധാവി, ഡിവൈ.എസ്.പിമാർ, സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർ എന്നിവർ
പങ്കെടുക്കുമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. വയനാട്