മാനന്തവാടി: ഉദ്ഘാടനം നടത്താനിരിക്കുന്ന വില്ലേജ് ഓഫീസിന്റ് ചുറ്റുമതിലിൽ സംഘടനയുടെ ചുമരെഴുത്ത്. ഈ മാസം 21 ന് റവന്യൂ വകുപ്പ് മന്ത്രി ഉദ്ഘാടനം നടത്താനിരിക്കുന്ന, പുതുതായി നിർമ്മിച്ച മാനന്തവാടി വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലിലാണ് സംഘടനയുടെ പരസ്യ പ്രചരണാർത്ഥമുള്ള ചുമരെഴുത്ത്. മെയ് 8 മുതൽ 10 വരെ മീനങ്ങാടിയിൽ നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ മുപ്പത്തിഎട്ടാമത് സംസ്ഥാന സമ്മേളത്തിന്റെ പ്രചരണാർത്ഥമാണ് ചുറ്റുമതിലിൽ പരസ്യം എഴുതിയിരിക്കുന്നത്. ഉദ്ഘാടനം പോലും കഴിയാത്ത വില്ലേജ് ഓഫീസിന്റെ മതിലിൽ ഇത്തരം പ്രപരണങ്ങൾ നടത്തുന്നതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി​ പൊതുപ്രവർത്തകർ രംഗത്തെത്തി​.