നാദാപുരം: രാജ്യത്തിൻറെ ഭരണഘടന സംരക്ഷിക്കുക, മതാധിഷ്ഠിത പൗരത്വ നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽ.ഡി.എഫ് നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ കേരത്തിൻറെ ദേശീയ പാതയിൽ തീർക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥം പി.മോഹനൻ നയിക്കുന്ന എൽ.ഡി.എഫ് ജില്ല പ്രചരണ ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പ്രായാണം തുടങ്ങി. എച്ചേരിയിലെ സ്വീകരണ കേന്ദ്രത്തിൽ കളത്തിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി.രാജീവ് സ്വാഗതം പറഞ്ഞു. തൂണേരിയിൽ ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷനായി. നെല്ലിയേരി ബാലൻ സ്വാഗതം പറഞ്ഞു. നാദാപുരത്ത് സി.എച്ച്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി.സുഗതൻ സ്വാഗതം പറഞ്ഞു. വാണിമേലിൽ എൻ.പി. വാസു അദ്ധ്യക്ഷനായി. കെ.പി. രാജൻ സ്വാഗതം പറഞ്ഞു. ജാഥ ലീഡറെ കൂടാതെ ഡെപ്യൂട്ടി ലീഡർ ടി.വി. ബാലൻ, മനയത്ത് ചന്ദ്രൻ, മാനേജർ മുക്കം മുഹമ്മദ്. ജാഥാംഗങ്ങളായ പി സതീദേവി, കെ.പി. കുഞ്ഞമ്മദ്, ആർ. ശശി, കെ.കെ. ദിനേശൻ, എം.പി. ശിവാനന്ദൻ, കെ.ലോഹ്യ, സി. സത്യചന്ദ്രൻ, എൻ.കെ. അബ്ദുൾ അസീസ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.