cali-uni

പി.എച്ച്.ഡി പ്രവേശന വിജ്ഞാപനം

സർവകലാശാല പി.എച്ച്.ഡി പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28. ഫീസ്: ജനറൽ: 610 രൂപ, എസ്.സി/എസ്.ടി : 250 രൂപ. രണ്ട് ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ ഘട്ടത്തിൽ ക്യാപ് ഐഡിയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിന് വേണ്ടി ന്യു യൂസർ (ക്രിയേറ്റ് ക്യാപ് ഐഡി) എന്ന ലിങ്കിൽ അടിസ്ഥാന വിവരങ്ങൾ നൽകണം. രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷയുടെ അവസാനം ഫീസടച്ച് ഫൈനലൈസ് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. പ്രവേശന പരീക്ഷ, റഗുലേഷൻ, ഒഴിവുകൾ സംബന്ധിച്ചുമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407016, 2407017.

പരീക്ഷാ ഫലം
ബി.വോക് നാലാം സെമസ്റ്റർ (ഏപ്രിൽ 2019) മൾട്ടിമീഡിയ, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, സോഫ്റ്റ്‌വെയർ ടെക്നോളജി, ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം, ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ്, ഓട്ടോമൊബൈൽ - ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

പരീക്ഷ
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്, 2018 പ്രവേശനം) റഗുലർ പരീക്ഷ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.