കോഴിക്കോട്: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ജനുവരി 21ന് രാവിലെ പത്തിന് സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് ജനാർദ്ദനൻ വലമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി. ഉസ്മാൻ, പി. സക്കീർ ഹുസൈൻ, സലാം മഞ്ചേരി, കരീം, ബഷീർ കാവുങ്ങൽ, മുജീബ് പുതിയകടവ്, ഉമർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.