കോഴിക്കോട്:സംസ്ഥാന ചലചിത്ര അക്കാഡമി ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ജനുവരി 21 മുതൽ 25 വരെ ടാഗോർ തിയേറ്റർ വേദിയാകും. കണ്ടംപററി ഫോറിൻ, ഇന്ത്യൻ, മലയാളം വിഭാഗങ്ങളിലായി 21 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഷോർട്ട് ഫിലിം ഡോക്യുമെന്ററി വിഭാഗത്തിൽ പത്ത് എണ്ണവും പ്രദർശനത്തിനുണ്ട്.