ബാലുശ്ശേരി: കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും കൈപ്പറ്റിയതും തിരിച്ചടവ് മുടങ്ങിയതും എക്സിക്യൂഷൻ നടപടി നേരിട്ടതുമായ വായ്പക്കാർക്ക് കേരള സർക്കാരും കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കും സംയുക്തമായി നടപ്പാക്കുന്ന നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി (ഒറ്റതവണ തീർപ്പാക്കൽ പദ്ധതി ) 2020 പ്രകാരം പരമാവധി ഇളവ് / ആനുകൂല്യം നല്കുന്നു. ഈ പദ്ധതി പ്രയോജനപ്പെടുത്തി പരമാവധി ഇളവുകൾ കൈപ്പറ്റി വായ്പാ കണക്ക് അവസാനിപ്പിക്കുകയോ പുതുക്കുകയോ ചെയ്യാവുന്നതാണ് . മരണമടഞ്ഞവരുടെ പേരിലുള്ളതിനും മറ്റു വ്യാധി പിടി പെട്ടവർക്കും പ്രത്യേകം ഇളവുകൾ നല്കുന്നതാണ്.ഇതിലേക്കായി ബാങ്കിന്റെ ഹെഡ് ഓഫീസ്, ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി ബ്രാഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്