മാനന്തവാടി: ബൈക്കിലെത്തിയ യുവാവിന്റെ മർദ്ദനത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കൊടുവള്ളി എളേറ്റിൽ കോട്ടപ്പാറ ഷമീർ (41) നാണ് മർദ്ദനമേറ്റത്. ഷമിറിനെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 10.30 ഓടെ നാലാംമൈലിൽ വെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് മൊബെലിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുകയായിരുന്ന യുവാവിനെ മറികടന്ന് പോവുകയായിരുന്നു. നാലാംമൈലിൽ ആളെ ഇറക്കാൻ നിർത്തിയപ്പോൾ പുറകെ എത്തിയ യുവാവ് ബസിൽ കയറി ഡ്രൈവറെ മർദ്ദിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തു. യാത്രക്കാർ ഇടപ്പെട്ടതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ മാനന്തവാടി പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തു.

മർദ്ദനത്തിൽ പരിക്കേറ്റ ഡ്രൈവർ ഷമീർ