കുന്ദമംഗലം : രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആരോഗ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് എം.കെ.രാഘവൻ.എം. പി. പറഞ്ഞു. കുന്ദമംഗലം പഞ്ചായത്ത് പത്താം ബൂത്ത് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്താം ബൂത്ത് കോൺഗ്രസ് പ്രസിഡന്റ പോൾ ഐ പള്ളിയാൻ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട, എ.വിശ്വനാഥക്കുറുപ്പ്, ഡോ.അനൂപ്, ഡോ.സുധീർ കുമാർ,വിനോദ് പടനിലം, എം.പി.കേളുക്കുട്ടി ,ബാബു നെല്ലൂളി, എം.അംബുജാക്ഷി അമ്മ, ത്രിപുരി പൂളോറ, ടി.കെ ഹിതേഷ് കുമാർ, സി.പി.രമേശൻ,സുബ്രഹ്മണ്യൻ കോണിക്കൽ, ബാബു കൊടമ്പാട്ടിൽ, ഒ.ഉസ്സയിൻ, സൗദ.ടി.കെ ,എം.ബാബുമോൻ, സുനിൽ കെ.ആർ, ലാലു മോൻ, ലസിത ഹരീഷ് കാരക്കുന്നുമ്മൽ, ബിജിന ഷിബു അമ്പലപറമ്പിൽ, അലീന പോൾ, സുധീർ തടത്തിൽ, രേഷ്മ തടത്തിൽ, നിമ്മി അമ്പലപ്പറമ്പിൽ,എന്നിവർ പ്രസംഗിച്ചു.