കുന്ദമംഗലം:ഉപജില്ലാ- ജില്ലാ - സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ സമ്മാനർഹരായ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് ചാത്തമംഗലം പൊതുജന വായനശാല കലാസന്ധ്യ സംഘടിപ്പിച്ചു. ചാത്തമംഗലം എൽ.പി - യു.പി സ്ക്കൂൾ, ആർ.ഇ.സി. ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.പ്രശസ്ത നാടക പ്രവർത്തകനായ പി.എ.കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഷാജു കുനിയിൽ, ജയകുമാർ, സി.പ്രേമൻ, എം.കെ.വേണു എന്നിവർ പ്രസംഗിച്ചു.