പാറോപ്പടി : കലാമേഖലയിൽ കഴിവു തെളിയിക്കുന്നതോടൊപ്പം തന്നെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് അടിത്തറ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രശസ്ത സിനിമാതാരം ജഗദീഷ് പറഞ്ഞു.
സിൽവർ ഹിൽസ് എച്ച് .എസ്. എസ് വാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാദർ തോമസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഫാദർ സനീഷ് ചുഴനായിൽ, ഫാദർ ജോൺ മണ്ണാറത്തറ, ഫാദർ ജോണി കാഞ്ഞിരത്തിങ്കൽ, വി സിദ്ധാർത്ഥൻ , അതിഥി ചാറ്റർജി, പി കെ ശശിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പി ടി എ പ്രസിഡന്റ് എം സുരേഷ് കുമാർ ആശംസാ പ്രസംഗം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ ഫാ ബിജു ജോൺ വെള്ളക്കട സ്വാഗതവും ചെയർപേഴ്‌സൺ കരിസ്മ ഹാരിസൺ നന്ദിയും പറഞ്ഞു . സംഗീത സംവിധായകൻ എം ജയചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. സിനിമാ പിന്നണി ഗായിക ശ്രേയജയദീപ്, നവനീത് എന്നിവർ എം ജയചന്ദ്രൻ സംഗീതം നൽകിയ പാട്ടുകൾ ആലപിച്ചു.