കോഴിക്കോട്: കാഴ്ചപരിമിതരുടെ പുനരധിവാസം ലക്ഷ്യമിട്ടും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഏപ്രിൽ അഞ്ചിന് കോഴിക്കോട്ട് മാരത്തോൺ സംഘടിപ്പിക്കും. രാവിലെ കടപ്പുറത്ത് നിന്നായിരിക്കും തുടക്കം. മഹാത്മാ ഐ റിസർച്ച് ഫൗണ്ടേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, പ്രസ് ക്ളബ്ബ്, ഐ.എം.എ വിമൻസ് വിംഗ് എന്നിവയുടെ നേതൃത്വത്തിലാണ് മാരത്തോൺ.
എം.ഇ.ആർ.എഫ് മാരത്തോൺ 2020 സംഘാടക സമിതി ഭാരവാഹികളായി മേയർ തോട്ടത്തിൽ രവീന്ദ്രൻ (രക്ഷാധികാരി) ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ (ചെയർമാൻ), ഡോ.സുരേഷ് പുത്തലത്ത് (ജനറൽ കൺവീനർ), സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് കെ.ജെ.മത്തായി (വൈസ് ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഡോ.റോയ്, മധുസൂദനൻ കർത്ത, ഡോ.ദ്വിദീപ് ചന്ദ്ര, എന്നിവർ സംസാരിച്ചു. രവീന്ദ്രവർമ്മ രാജ നന്ദി പറഞ്ഞു.