കോഴിക്കോട്: ചേളന്നൂര്‍ ഗവ.ഹോമിയോ ഡിസ്പെന്‍സറി വളപ്പില്‍ പച്ചക്കറി കൃഷി തുടങ്ങുന്നു. ചേളന്നൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ 'ജീവനി' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി. കാടുമൂടിക്കിടന്നിരുന്ന 50 സെന്റ് സ്ഥലമാണ് പട്ടികവര്‍ഗ കോളനിയിലെ പത്ത് വനിതകൾ പച്ചക്കറി കൃഷിക്ക് തയ്യാറാക്കിയത്. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും തൈ നടീലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വത്സല നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ടി ദിലീപ് കുമാര്‍ നേതൃത്വം നല്‍കി, വൈസ് പ്രസിഡന്റ് പി.എം വിജയന്‍, മെമ്പര്‍മാരായ പി.കെ കവിത, പുതിയോത്ത് ഗൗരി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ ഭാഗ്യശ്രീ, കൃഷി അസിസ്റ്റന്റ് നഷീദ എന്നിവര്‍ സംസാരിച്ചു.