കോഴിക്കോട്: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ദുരിതാശ്വാസനിധി ധനശേഖരണാർത്ഥമുള്ള കാപ്പാട് ബീച്ച് ഫെസ്റ്റ് 24 മുതൽ ഫെബ്രുവരി ഒമ്പത് വരെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

24 ന് മൂന്നിന് ഘോഷയാത്ര തൂവ്വപാറയിൽ നിന്ന് ആരംഭിക്കും. നാലിന് തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സിനി ആർടിസ്റ്റ് നേഹ സക്സേന മുഖ്യാതിഥിയാവും. കെ മുരളീധരൻ എം.പി, കെ ദാസൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഫെസ്റ്റിന്റെ ഭാഗമായി അലങ്കാരപ്പക്ഷികളുടെ പ്രദർശനം, ഫ്ളവർ ഷോ, പഴയ കാല കാറുകളുടെ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, വ്യാപാര മേള തുടങ്ങിയ സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, ഉണ്ണി , സത്യനാഥൻ മാടഞ്ചേരി, ബി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.