അത്തോളി: നിർധന കുടുംബങ്ങളിൽ നിന്നുള്ള 25 യുവതികൾക്ക് മംഗല്യസാഫല്യമേകുന്ന സുവർണമുദ്ര - 2020 ഫെബ്രുവരി 2 ന് അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സി.എച്ച്. നഗറിൽ നടക്കും.
സ്വാഗതസംഘം ഓഫീസ് മുസ്ലീം ലീഗ് എലത്തൂർ മണ്ഡലം പ്രസിഡന്റ് മലയിൽ അബ്ദുള്ളക്കോയ ഉദ്ഘാടനം ചെയ്തു. ഷാർജ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എഴാമത്തെ ചടങ്ങാണ് സുവർണമുദ്ര - 2020. വിവാഹ സദസ്സിനു പുറമെ കെ എം സി സി ഗ്ലോബൽ മീറ്റ്, കുടുംബസംഗമം, സാംസ്കാരിക സമ്മേളനം തുടങ്ങിയവയുമുണ്ടാകും.