കോഴിക്കോട്: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം 25ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ ആരംഭിക്കും. പ്രതിനിധി സമ്മേളനം 26ന് വൈകിട്ട് 3 ന് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25 ന് വൈകിട്ട് 3 ന് ഒരുക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം എം.കെ രാഘവൻ എം.പി നിർവഹിക്കും.

മൺമറഞ്ഞ നേതാക്കളുടെ ഓർമ്മ പുതുക്കുന്ന ചടങ്ങ് 26 ന് നടക്കും. കെ.സാദിരിക്കോയയുടെ ഛായചിത്ര പ്രയാണം പുതിയങ്ങാടിയിൽ രാവിലെ 11.30 ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
സമാപന പൊതുസമ്മേളനം 27 ന് വൈകിട്ട് 4 ന് മുതലക്കുളം മൈതാനിയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ ദേശീയ നിർവാഹക സമിതി അംഗം അഡ്വ.എം.രാജൻ, ജില്ലാ പ്രസിഡന്റ് കെ.രാജീവ്, ജനറൽ സെക്രട്ടറി എം.ടി.സേതുമാധവൻ, മനോജ് എടാനി, അഡ്വ.സുനീഷ് മാമീയിൽ, കെ.ഷാജി എന്നിവർ സംബന്ധിച്ചു.