മേപ്പാടി: ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ച കേസ്സിലെ പ്രതി കീഴടങ്ങി. മേപ്പാടി റെയ്ഞ്ചിനു കീഴിൽ മുട്ടിൽ സെക്ഷൻ പരിധിയിൽ വരുന്ന കാരാപ്പുഴ ചീപ്രംകുന്ന് വനഭാഗത്തു നിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പൂതാടി സ്വദേശി സച്ചിൻ സി. വിജയ് കോടതി മുമ്പാകെ കീഴടങ്ങി. റിമാന്റ് ചെയ്ത് വൈത്തിരി ജയിലിലേക്കയച്ച പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി. ഇയാളിൽ നിന്നും അന്തർ സംസ്ഥാന ചന്ദന മാഫിയയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുകുമെന്നും ഇതുവഴി കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ബാബുരാജ് അറിയിച്ചു. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത, ചന്ദനമരം മുറിച്ചു കടത്താൻ ഉപയോഗിച്ച സെൻ കാർ സച്ചിന്റെ ഉടമസ്ഥതയിലുളളതായിരുന്നു. ഈ വാഹനം കണ്ടുകെട്ടുന്നതിനുളള നടപടികൾ നടന്നു വരികയാണ്. ഒരു മാസത്തോളമായി ഒളിവിലായിരുന്നു ഇയാൾ.