മുക്കം: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 12-ാം ജില്ലാ സമ്മേളനത്തിന് മുക്കത്ത് തുടക്കമായി. ഇന്നലെ സാംസ്കാരിക ഘോഷയാത്രയിലും പൊതുസമ്മേളനത്തിലും നിരവധി പേർ പങ്കാളികളായി.
പൊതുസമ്മേളനം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. നിസാർ കോയാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. എ.സി.നിസാർ ബാബു, സി.കെ.കാസിം, മുക്കം വിജയൻ, എം.മൻസൂർ, സി.ടി.ജയപ്രകാശ്, റഫീഖ് മാളിക, ഒ.ഉണ്ണികൃഷ്ണൻ, പി.അസ്ലം, ടി.വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. തിരുവാതിരക്കളിയും സംഗീതനിശയും അരങ്ങേറി.
ഇന്ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും.