കോഴിക്കോട്:എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ ലൈഫ് ഇൻഷുറൻസ് ദേശസാത്കരണ ദിനം ആചരിച്ചു. മാനാഞ്ചിറ എൽ.ഐ.സി. ഡിവിഷണൽ ഓഫീസിൽ നടന്ന യോഗത്തിൽ പി.പി. കൃഷ്ണൻ സംസാരിച്ചു. ജനറൽ സെക്രട്ടറി ഐ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു.
പേരാമ്പ്രയിൽ പി. സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുരാധ് സംസാരിച്ചു. വടകരയിൽ ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.ഷൈനു സംസാരിച്ചു. കൊയിലാണ്ടിയിൽ എൻ. ഗിരീഷ്ബാബുവിന്റെ അദ്ധ്യക്ഷതയിൽ കെ.രേഖ സംസാരിച്ചു. താമരശ്ശേരിയിൽ സി. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.സി.ബസന്ത്, കെ.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. രാമനാട്ടുകരയിൽ സുമയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.രാജേന്ദ്രൻ സംസാരിച്ചു.