കുറ്റ്യാടി : കാവിലുംപാറ പഞ്ചായത്തിലെ. മൂന്നാം കൈപ്പുഴ മൂലക്കൽ നടപ്പാത പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. മൂന്നാം കൈപ്പുഴ മൂലക്കൽ ഭാഗത്തെ അറുപതോളം കുടുംബങ്ങൾക്ക് യാത്രാ സൗകര്യമാവും. പത്ത്‌ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച രണ്ട് മീറ്റർ വീതിയിലും നാന്നൂറ് മീറ്ററോളം നീളത്തിലുമാണ് നടപ്പാത. വൈസ് പ്രസിഡന്റ് പി.പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ കെ മോളി, സി അശോകൻ ,അസീസ് മുറിച്ചാണ്ടി, കണ്ണൻ പുതുക്കാട്ടിൽ, സുരേഷ് കൂരാറ, എം കൃഷ്ണൻ, നന്ദിയും കെ.വി തങ്കമണി സ്വാഗതവും പറഞ്ഞു.