hss
കേരള ഹയർ സെക്കന്ററി ടീച്ചേർസ് യൂണിയൻ ജില്ലാ സംസ്ഥാന സമ്മേളന പ്രചരണ വാഹന ജാഥ ക്യാ്ര്രപൻ പിസി മുഹമ്മദ് സിറാജിന് പതാക കൈമാറി എസ് കെ അസൈനാർ ഫ്‌ളാഗ്ഗ് ഓഫ് ചെയ്യുന്നു.

പേരാമ്പ്ര:കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ സമ്മേളന പ്രചരണാർത്ഥം വാഹന പ്രചാരണ ജാഥ നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂളിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി പി.സി മുഹമ്മദ് സിറാജിന് പതാക കൈമാറി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ അസൈനാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി കെ.റഫീഖ് അദ്ധ്യക്ഷത വഹിച്ചു.പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി, താമരശ്ശേരി, മുക്കം,കുന്നമംഗലം സബ് ജില്ലകളിൽ പര്യടനം പൂർത്തിയാക്കി. ആർ. കെ മുഹമ്മദ് ഷാഫി,ഷമീർ പുതുപ്പാടി, എ.കെ അസീസ്,കെ.സുനിൽ കുമാർ, വി. പി ജൗഹർ, കെ.പി സാജിദ്,കെ. എം ശാമിൽ,വി. കാസിം, എ. മുഹമ്മദ് ഹനീഫ,എം. എ മുഹമ്മദ് റാഫി, സി. സുബൈർ, മുജീബ് ചളിക്കോട്,ആർ. മൊയ്തു എന്നിവർ സംസാരിച്ചു.