രാമനാട്ടുകര: ഫാറൂഖ് കോളേജ് വിമൻസ് സെൽ വീട്ടമ്മമാർക്ക് ഫാബ്രിക് പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. വെഫിക്രിൽ ട്രെയിനർ കെ വി ഷീബയുടെ നേതൃത്വത്തിൽ നടന്ന പരിശീലന ക്ലാസ്സിൽ മുപ്പതോളം സ്ത്രീകൾ പങ്കെടുത്തു. കൈത്തൊഴിൽ പരിശീലിപ്പിക്കുക വഴി സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് വിമെൻസ് സെൽ കോഓർഡിനേറ്റർ ഡോ. ലക്ഷ്മി പ്രദീപ് പറഞ്ഞു.